വാര്‍ത്തകളും വിവരങ്ങളും

📰 പഞ്ചായത്തിലെ വാർത്തകൾ

NEW

പഞ്ചായത്ത് ദുരന്ത നിവാരണ കമ്മറ്റി

📅 12 ജൂൺ 2026
പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് ദുരന്ത നിവാരണ കമ്മറ്റി 12/06/2026 ഉച്ചയ്ക്ക് 2 മണിക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ജോസഫ് വർഗ്ഗീസ് (ഔസേപ്പച്ചൻ വെമ്പാടന്തറ) ൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ , വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികൾ,CDS ചെയർ പേഴ്സൺ, വിവിധ ഓഫീസുകളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു. യോഗം താഴെപ്പറയുന്ന തീരുമാനങ്ങൾ കൈക്കൊണ്ടു. ✓പഞ്ചായത്തിൽ പിഡബ്ല്യൂഡി റോഡിൽ അപകടകാരമായി നിൽക്കുന്ന മരങ്ങൾ വെട്ടിനനീക്കുന്നതിന് നോട്ടീസ് നൽകുന്നതിന് തീരുമാനിച്ചു. ✓പാടശേഖരങ്ങളുടെ ബണ്ട് ബലപ്പെടുത്തുന്നതിനും തൊട്ടപ്പള്ളിയിൽ നിന്നും മണൽ ലഭ്യമാക്കുന്നതിനും ബഹു.ജില്ലാ കളക്ടറോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. ✓പൊതു തോടുകൾ വൃത്തിയാക്കുന്നതിനു ഇറിഗേഷൻ വകുപ്പിനോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. ✓പഴേകാട് ജംഗ്ഷനിലെ വെള്ളക്കെട്ടിനു പരിഹാരം കാണുന്നതിന് പിഡബ്ല്യൂഡി യോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു

മഴക്കാലപൂർവ്വ ശുചീകരണം പഞ്ചായത്ത് തല ഉദ്ഘാടനം

📅 19 മെയ് 2026
പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം പഞ്ചായത്ത് തല ഉദ്ഘാടനം 2026 മെയ് 19-ാം തീയതി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ജോസഫ് വർഗ്ഗീസ് (ഔസേപ്പച്ചൻ വെമ്പാടന്തറ) ഉദ്ഘാടനം ചെയ്തു. ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി പ്രീതി മാർട്ടിൻ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ശ്രീമതി ആശ ദാസ് യോഗത്തിന് സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈനി മാർട്ടിൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി വിജയമ്മ ജയപ്രകാശ്, ശ്രീമതി ഷൈല ഓമനക്കുട്ടൻ, പഞ്ചായത്ത് വാർഡ് മെമ്പർമാരായ ശ്രീമതി മഞ്ചു ബിജു, ശ്രീ രഞ്ചിത്ത് കെ.ജി., ശ്രീമതി ഷാൻസി സജീവ്, ശ്രീമതി ശോഭന ശ്രീനിവാസൻ, ശ്രീ. റ്റി. എസ്. പ്രദീപ് കുമാർ, ശ്രീ. ജി. രമേഷ് കുമാർ, സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി ഷേർലി പുരുഷോത്തമൻ , സെക്രട്ടറി ശ്രീ. ബിജു കെ., ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.സുരേഷ്, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യേഗസ്ഥർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.