ബജറ്റ് റിപ്പോര്‍ട്ട്
ഒരു സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ) പഞ്ചായത്തിന് ലഭിക്കാനിടയുള്ള വരുമാനവും ചെലവഴിക്കേണ്ട തുകയും മുൻകൂട്ടി കണക്കാക്കി തയ്യാറാക്കുന്ന സമഗ്ര സാമ്പത്തിക പദ്ധതിയാണ് വാർഷിക ബജറ്റ്. പഞ്ചായത്തിന്‍റെ വികസന പ്രവർത്തനങ്ങൾ, ക്ഷേമപദ്ധതികൾ, ഭരണച്ചെലവുകൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കാവശ്യമായ ധനസ്രോതസ്സുകൾ ക്രമബദ്ധമായി വിനിയോഗിക്കുന്നതിനുള്ള പ്രധാന രേഖയാണിത്.
കെട്ടിട നികുതി, തൊഴിൽ നികുതി, ലൈസൻസ് ഫീസ്, വിവിധ സേവനങ്ങളിൽ നിന്നുള്ള വരുമാനം, സർക്കാർ ഗ്രാന്‍റുകള്‍ തുടങ്ങിയവയാണ് പഞ്ചായത്തിന്‍റെ പ്രധാന വരുമാന സ്രോതസ്സുകൾ. വികസന പദ്ധതികൾ, ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും, ഓഫീസ് പ്രവർത്തനങ്ങൾ, പൊതുമരാമത്ത് പ്രവർത്തനങ്ങൾ, ആരോഗ്യ-വിദ്യാഭ്യാസ പദ്ധതികൾ, മാലിന്യ സംസ്കരണവും ശുചിത്വ പ്രവർത്തനങ്ങളും ഉൾപ്പെടെ നിരവധി മേഖലകളിലെ ചെലവുകൾ ബജറ്റിൽ ഉൾക്കൊള്ളുന്നു. സാമ്പത്തിക വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗം ഉറപ്പാക്കുക, വരുമാനവും ചെലവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുക, ഭാവി വികസന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക അടിത്തറ സൃഷ്ടിക്കുക എന്നിവയാണ് വാർഷിക ബജറ്റിന്‍റെ പ്രധാന ലക്ഷ്യങ്ങൾ.