സ്ഥാപന ഘടന
സ്ഥാപന ഘടന Organisational Structure of Pulinkunnu Grama Panchayat |
1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം സർക്കാരിന് ഓരോ ഗ്രാമത്തിനോ ഗ്രാമങ്ങളുടെ കൂട്ടത്തിനോ ഒരു ഗ്രാമപഞ്ചായത്ത് രൂപീകരിക്കാവുന്നതാണ്. ജനക്ഷേമ കാര്യങ്ങളിലും നിയമപരമായ ചുമതലകളിലും മാത്രമല്ല, ആസൂത്രണം, വികസനം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും ഗ്രാമപഞ്ചായത്ത് അതിന്റെ ചുമതലകൾ നിർവഹിച്ചുകൊണ്ട് നിലകൊള്ളുന്നു. 73-ാം ഭരണഘടനാ ഭേദഗതിയും 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടും അനുബന്ധ ചട്ടങ്ങളും ഗ്രാമപഞ്ചായത്തുകൾക്ക് വിപുലമായ അധികാരങ്ങളും വിഭവങ്ങളും കൈമാറിയിട്ടുണ്ട്. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇന്ന് പ്രാദേശിക സർക്കാരുകളായി പ്രവർത്തിക്കുന്നു. സമയബന്ധിതമായും നീതിപൂർവ്വസമായും വിവിധ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ജനസൗഹൃദപരമാക്കുന്നതിനും ഇ-ഗവേണൻസ്, ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് സംവിധാനം ഉൾപ്പെടെയുള്ള നൂതന പരിപാടികൾ ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കിയിട്ടുണ്ട്. |
|
|
| സ്റ്റാൻഡിംഗ് കമ്മിറ്റികൾ |
|
| ||||
|
|
| ഭരണനിർവ്വഹണവും എഞ്ചിനീയറിംഗ് വിഭാഗവും |
സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ എന്നിവർ ഭരണപരമായ പ്രവർത്തനങ്ങൾ, രേഖാ പരിപാലനം, പദ്ധതി നിർവ്വഹണം, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നു. |
| ഗ്രാമ വിഭവ മാനേജ്മെന്റ് |
കൃഷി ഓഫീസർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, ഫിഷറീസ് സബ് ഇൻസ്പെക്ടർ എന്നിവർ കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. |
| സാമൂഹ്യ സേവന വിഭാഗം |
VEO, ICDS Supervisor, Health Inspector (JHI/JPHN) എന്നിവർ പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുകയും വിവിധ ക്ഷേമ പദ്ധതികളും ആരോഗ്യ സേവനങ്ങളും നടപ്പിലാക്കുകയും ചെയ്യുന്നു. |
| ഓപ്പറേഷണൽ സപ്പോർട്ട് സ്റ്റാഫ് |
| വിഭാഗം | എണ്ണം |
| HC / Accountant | 2 |
| ക്ലറിക്കൽ സ്റ്റാഫ് | 6 |
| ടെക്നിക്കൽ സപ്പോർട്ട് | 1 |
| അസിസ്റ്റന്റുമാര് | 2 |
| ഫീൽഡ് സ്റ്റാഫ് (PTS, PA, MGNREGS) | 5+ |