സ്ഥാപന ഘടന

 

സ്ഥാപന ഘടന
Organisational Structure of Pulinkunnu Grama Panchayat

1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം സർക്കാരിന് ഓരോ ഗ്രാമത്തിനോ ഗ്രാമങ്ങളുടെ കൂട്ടത്തിനോ ഒരു ഗ്രാമപഞ്ചായത്ത് രൂപീകരിക്കാവുന്നതാണ്. ജനക്ഷേമ കാര്യങ്ങളിലും നിയമപരമായ ചുമതലകളിലും മാത്രമല്ല, ആസൂത്രണം, വികസനം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ ജനജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ഗ്രാമപഞ്ചായത്ത് അതിന്‍റെ ചുമതലകൾ നിർവഹിച്ചുകൊണ്ട് നിലകൊള്ളുന്നു.

73-ാം ഭരണഘടനാ ഭേദഗതിയും 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടും അനുബന്ധ ചട്ടങ്ങളും ഗ്രാമപഞ്ചായത്തുകൾക്ക് വിപുലമായ അധികാരങ്ങളും വിഭവങ്ങളും കൈമാറിയിട്ടുണ്ട്. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇന്ന് പ്രാദേശിക സർക്കാരുകളായി പ്രവർത്തിക്കുന്നു.

സമയബന്ധിതമായും നീതിപൂർവ്വസമായും വിവിധ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ജനസൗഹൃദപരമാക്കുന്നതിനും ഇ-ഗവേണൻസ്, ഫ്രണ്ട് ഓഫീസ് മാനേജ്മെന്‍റ് സംവിധാനം ഉൾപ്പെടെയുള്ള നൂതന പരിപാടികൾ ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കിയിട്ടുണ്ട്.

പ്രസിഡന്‍റ്
മുഖ്യ ഭരണാധികാരി. ഗ്രാമപഞ്ചായത്തിന്‍റെ ഭരണപരവും വികസനപരവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
വൈസ് പ്രസിഡന്‍റ്
പ്രസിഡന്‍റിനെ പിന്തുണയ്ക്കുകയും കമ്മിറ്റികളുടെ ഏകോപനം ഉറപ്പാക്കുകയും ചെയ്യുന്നു. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനായി പ്രവർത്തിക്കുന്നു.
സ്റ്റാൻഡിംഗ് കമ്മിറ്റികൾ
വികസന കമ്മിറ്റി
അടിസ്ഥാന സൗകര്യ വികസനം, പദ്ധതികൾ, ദീർഘകാല വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകുന്നു.
ക്ഷേമകാര്യ കമ്മിറ്റി
സാമൂഹ്യക്ഷേമം, വനിതാ വികസനം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയുടെ മേൽനോട്ടം വഹിക്കുന്നു.
ആരോഗ്യ & വിദ്യാഭ്യാസ കമ്മിറ്റി
ആരോഗ്യ സേവനങ്ങൾ, വിദ്യാഭ്യാസം, പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ എന്നിവയുടെ ഏകോപനം നിർവഹിക്കുന്നു.
ധനകാര്യ കമ്മിറ്റി
ബജറ്റ്, വരവ്-ചെലവ് നിയന്ത്രണം, ധനകാര്യ കാര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നു.
ഭരണനിർവ്വഹണവും എഞ്ചിനീയറിംഗ് വിഭാഗവും

സെക്രട്ടറി, അസിസ്റ്റന്‍റ് സെക്രട്ടറി, അസിസ്റ്റന്‍റ് എഞ്ചിനീയർ, ഓവർസിയർ എന്നിവർ ഭരണപരമായ പ്രവർത്തനങ്ങൾ, രേഖാ പരിപാലനം, പദ്ധതി നിർവ്വഹണം, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നു.

ഗ്രാമ വിഭവ മാനേജ്മെന്‍റ്

കൃഷി ഓഫീസർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, ഫിഷറീസ് സബ് ഇൻസ്പെക്ടർ എന്നിവർ കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു.

സാമൂഹ്യ സേവന വിഭാഗം

VEO, ICDS Supervisor, Health Inspector (JHI/JPHN) എന്നിവർ പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുകയും വിവിധ ക്ഷേമ പദ്ധതികളും ആരോഗ്യ സേവനങ്ങളും നടപ്പിലാക്കുകയും ചെയ്യുന്നു.

ഓപ്പറേഷണൽ സപ്പോർട്ട് സ്റ്റാഫ്
വിഭാഗം

എണ്ണം

HC / Accountant2
ക്ലറിക്കൽ സ്റ്റാഫ്6
ടെക്നിക്കൽ സപ്പോർട്ട്1
അസിസ്റ്റന്‍റുമാര്‍2
ഫീൽഡ് സ്റ്റാഫ് (PTS, PA, MGNREGS)5+

 

  • ⬅ ORAGANIZATION CHART