പഞ്ചായത്ത്

പുളിങ്കുന്ന് ഗ്രാമ പഞ്ചായത്തില്‍ 16 വാര്‍ഡുകളാണുള്ളത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങളെ സമ്മതിദായകര്‍ വോട്ടെടുപ്പിലൂടെ നേരിട്ട് തെരഞ്ഞെടുക്കുന്നു. ഇപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളില്‍ നിന്നും പ്രസിഡന്‍റിനേയും വൈസ് പ്രസിഡന്‍റിനേയും ഭൂരിപക്ഷാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. ഓരോ ഗ്രാമ പഞ്ചായത്തിലും വിവിധ ചുമതലകള്‍ക്കായി ധനകാര്യം, വികസനം, ക്ഷേമകാര്യം, ആരോഗ്യവും വിദ്യാഭ്യാസവും എന്നീ വിഷയങ്ങളില്‍ 4 സ്റ്റാന്‍റിംഗ് കമ്മിറ്റികള്‍ രുപീകരിച്ചിട്ടുണ്ട്. ഒരോ പഞ്ചായത്തിലെ എല്ലാ അംഗങ്ങളും ഏതെങ്കിലും ഒരു സ്റ്റാന്‍റിംഗ് കമ്മിറ്റിയില്‍ അംഗമായിരിക്കും. ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റികളിലും വോട്ടവകാശമില്ലാത്ത അനൗദ്യോഗിക അംഗമായിരിക്കും. പ്രസിഡന്‍റ് അദ്ധ്യക്ഷനായും എല്ലാ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും അംഗങ്ങളായും, ഒരു സ്റ്റിയറിംഗ് കമ്മിറ്റി രുപീകരിക്കുന്നതിനും നിയമത്തില്‍ വ്യവസ്ഥയുണ്ട്....

ജോസഫ് വർഗീസ് (ഔസേപ്പച്ചൻ വെമ്പാടംതറ)

പ്രസിഡൻ്റ്

ആശാമോൾ (ആശാദാസ്)

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റെജിമോന്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷൈനി മാര്‍ട്ടിന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രീതി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിജു കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

  • സ്ഥലം - കുട്ടനാട് താലൂക്ക്, ആലപ്പുഴ ജില്ല, കേരളം
  • വാര്‍ഡുകള്‍ - 16
  • നിയമസഭാ മണ്ഡലം - കുട്ടനാട്
  • ലോകസഭാ മണ്ഡലം - മാവേലിക്കര
  • വില്ലേജുകള്‍ - പുളിങ്കുന്ന്, കുന്നുമ്മ
  • ആകെ ജനസംഖ്യ (2011) - 15,210
  • വിസ്തീര്‍ണ്ണം - 50 ച.കി.മീ.

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

പുളിങ്കുന്നു ഒരുകാലത്ത് വിശാലമായ ജലാശയ പ്രദേശമായിരുന്നെങ്കിലും പുറംബണ്ടുകൾ നിർമ്മിച്ച് വെള്ളം വറ്റിച്ചാണ് നെൽകൃഷിക്ക് അനുയോജ്യമാക്കിയത്. ഈ പ്രദേശം വിദ്യാഭ്യാസം, ആരോഗ്യരംഗം, സഹകരണ പ്രസ്ഥാനം എന്നിവയിൽ വലിയ പുരോഗതി കൈവരിച്ചു. 1898-ൽ ആരംഭിച്ച സെന്റ് ജോസഫ് സ്കൂൾ കുട്ടനാട്ടിലെ പെൺകുട്ടികൾക്കായുള്ള ആദ്യ സ്കൂളായിരുന്നു. പിന്നീട് ആരോഗ്യ സേവനങ്ങളുടെ വളർച്ചയായി സർക്കാർ ഡിസ്പെൻസറി ആരംഭിക്കുകയും അത് താലൂക്ക് ആശുപത്രിയായി ഉയരുകയും ചെയ്തു. കുടുംബക്ഷേമ കേന്ദ്രങ്ങളും മാതൃ-ശിശു സംരക്ഷണ കേന്ദ്രങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. പഞ്ചായത്തിൽ നിരവധി സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നതിലൂടെ സഹകരണ പ്രസ്ഥാനത്തിന് വലിയ പ്രാധാന്യമുണ്ട്. 1976-ൽ രൂപംകൊണ്ട പുളിങ്കുന്ന് ക്ഷീരവ്യവസായ സഹകരണ സംഘം കുട്ടനാട്ടിലെ ആദ്യ ക്ഷീര സഹകരണ സംഘമാണ്. ലോകപ്രശസ്ത കാർഷിക ശാസ്ത്രജ്ഞനായ ഡോ. എം. എസ്. സ്വാമിനാഥൻ പുളിങ്കുന്നു സ്വദേശിയാണ്. കര, കായൽ,...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

June 7, 2026

ലോക പരിസ്ഥിതി ദിനം - പ്രത്യേക ഗ്രാമസഭ

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം, ജലസ്രോതസ്സുകളുടെ പരിപാലനം, മാലിന്യ നിർമ്മാർജനം, ഹരിത വികസനം, കാലാവസ്ഥാ...

കൂടുതൽ വായിക്കുക